കൊല്ലം കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ മദ്യം നല്കി പീഡിപ്പിച്ച രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. അമൃതപുരി ആശ്രമത്തിൽ എത്തിയ നാൽപത്തിനാലുകാരിയായ അമേരിക്കന്‍ വനിതയാണ് പീഡനത്തിനിരയായത്. മദ്യം നല്കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.
അമിതമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി
രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമൃതപുരി ആശ്രമത്തിന് സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന യുവതിയെ പ്രതികൾ സൗഹൃദം നടിച്ച് സമീപിക്കുകയായിരുന്നു. സിഗരറ്റ് വേണോ എന്ന് ചോദിക്കുകയും യുവതി വിസമ്മതിച്ചപ്പോൾ മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോവുകയുമായിരുന്നു.
അമിതമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് യുവതി ആശ്രമത്തിൽ വിവരം അറിയിക്കുകയും തുടർന്ന് ആശ്രമത്തിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനവിവരം അറിയുകയും ചെയ്തു. പിന്നാലെ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയും ചെയ്തു.