KERALA

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ട് വിദ്യാർഥികളെ കാണാതായി

തിരയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

വെബ് ഡെസ്ക്

കോഴിക്കോട് ലയൺസ് പാർക്കിനടുത്ത് രണ്ട് കുട്ടികളെ കടലിൽ കാണാതായി. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ പോയ ബോൾ എടുക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ നസ്സൻ എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

കടല്‍ തീരത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന അഞ്ചംഗ സംഘത്തിലാണ് ആദിൽ ഹസ്സനും മുഹമ്മദ് ആദിലും ഉണ്ടായിരുന്നത്. പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ്. തിരയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഉൾക്കടലിൽ ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം