KERALA

പൊന്നാനിയിൽ മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം, നാലുപേര്‍ക്ക് പരുക്ക്

വെബ് ഡെസ്ക്

മലപ്പുറം പൊന്നാനിയിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ബോട്ട് സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽ സലാം, ജീവനക്കാരൻ ഗഫൂർ എന്നിവരാണു മരിച്ചത്. അപകടത്തിനു പിന്നാലെ കാണാതായ ഇരുവര്‍ക്കും വേണ്ടി മറ്റു ബോട്ടുകള്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നാനി സ്വദേശികളാണ് ഇരുവരുമെന്നാണ് വിവരം.

പൊന്നാനിയിൽനിന്ന് വെള്ളിയാഴ്ച മീൻപിടിത്തത്തിനായി പുറപ്പെട്ട 'ഇസ്‌ലാഹി' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പൊന്നാനിയില്‍നിന്ന് 38 നോട്ടിക്കൽ അകലെ വച്ച് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കപ്പലുമായുള്ള കൂട്ടിയിടിയില്‍ ബോട്ട് രണ്ടായി പിളർന്ന് ആണ്ടുപോവുകയായിരുന്നു. മീൻപിടിത്ത തൊഴിലാളികളായ ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ കപ്പലിലുണ്ടായിരുന്നവർ രക്ഷിച്ചു.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ളതാണ് 'ഇസ്‌ലാഹി' എന്ന ബോട്ട്. അപകടത്തിന് പിന്നാലെ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. പൊന്നാനി ഭാഗത്തുള്ള മീൻപിടിത്ത ബോട്ടുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടസമയത്ത് മറ്റു ബോട്ടുകളെല്ലാം കടലിലുണ്ടായിരുന്നതിനാൽ ഉടൻ സംഭവ സ്ഥലത്തെത്താൻ നിർദേശം നൽകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൊച്ചിയിൽനിന്ന് നാവികസേനയുടെ സഹായവും തേടിയിരുന്നു. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം