വർക്കല എംഎൽഎ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയുന്നത്. നിലവില്‍ വർക്കല എംഎൽഎയായ ജോയ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. മുഖ്യമന്ത്രിയും എം വി ഗോവിന്ദനടക്കമുള്ള മുതിര്‍ന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. അന്തിമ തീരുമാനമെടുക്കാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഉടൻ ചേരും.