വടകര കല്ലേരി സ്വദേശി സജീവന്‍ 
KERALA

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലംമാറ്റം

നടപടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം

വെബ് ഡെസ്ക്

കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റി. എസ്എച്ച്ഒ ഉള്‍പ്പെടെ 66 പേര്‍ക്കാണ് സ്ഥലം മാറ്റം. വടകര കല്ലേരി സ്വദേശി സജീവന്‍ മരിച്ച സംഭവത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍, മൂന്ന് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പകരക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ പോലീസുകാരുടെയും സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്. സ്റ്റേഷന്‍ വളപ്പില്‍ മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തല്‍. കസ്റ്റഡി മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തി.

വ്യാഴാഴ്ച രാത്രി 11.30ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. പോലീസെത്തി, സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. സുഹൃത്തായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലും മദ്യപിച്ചെന്ന പേരില്‍ എസ്.ഐ നിജേഷ് സജീവനെ മര്‍ദിച്ചെന്നാണ് സുഹൃത്തുക്കളുടെ ആക്ഷേപം. തുടര്‍ന്ന് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ അറിയിച്ചെങ്കിലും പോലീസുകാര്‍ ഗൗരവമായെടുത്തില്ല. പിന്നെയും 45 മിനിറ്റോളം കഴിഞ്ഞ്, നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഇവരെ വിട്ടയച്ചത്. എന്നാല്‍, സ്റ്റേഷഷനുമുന്നില്‍ സജീവന്‍ കുഴഞ്ഞുവീണു. പോലീസുകാര്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെയാണ് സജീവനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായെടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു.

സംഭവം വിവാദമായതോടെ, ഉത്തരമേഖല ഐജി ടി വിക്രത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്‌റ്റേഷനിലെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായെടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന്, എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കസ്റ്റഡി മരണമാണെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ