KERALA

വന്ദേഭാരത് ട്രെയിനിന്റെ ബുക്കിങ് ആരംഭിച്ചു; വ്യാഴാഴ്ച സർവീസില്ല

രാവിലെ എട്ടു മുതൽ സ്റ്റേഷനുകളിൽനിന്നുള്ള റിസർവേഷൻ കൗണ്ടറിലൂടെയും ബുക്കിങ് സൗകര്യം

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്റെ ബുക്കിങ് ആരംഭിച്ചു.ഓൺലൈൻ ബുക്കിങ് വിവരങ്ങൾ റെയിൽവെ നേരത്തെ പ്രസിദ്ധീകരിച്ചെങ്കിലും ഇന്ന് രാവിലെ മുതലാണ് ബുക്കിങ് ആരംഭിച്ചത്. രാവിലെ എട്ടു മുതൽ സ്റ്റേഷനുകളിൽ നിന്നുള്ള റിസർവേഷൻ കൗണ്ടറിലൂടെയും ബുക്കിങ് സൗകര്യം റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് കാസർഗോഡ് വരെ ചെയർകാറിന് 1590 രൂപയും എക്സിക്യൂട്ടീവ് കോച്ചിന് 2815 രൂപയുമാണ്. ചെയർ കാറിൽ 914 സീറ്റുകളും എക്സിക്യൂട്ടീവ് കോച്ചിൽ 86 സീറ്റുകളുമാണുള്ളത്.

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം കഴിഞ്ഞ ദിവസമാണ് റെയിൽവേ പ്രഖ്യാപിച്ചത്. രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍ഗോഡ് എത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സ്‌റ്റോപ്പുകള്‍. എട്ട് മണിക്കൂര്‍ 5 മിനിറ്റാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. വ്യാഴാഴ്ച സർവീസില്ല.

ഉദ്ഘാടന ദിവസം വന്ദേഭാരതിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. സ്ഥിരം സ്റ്റോപ്പുകൾക്ക് പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. അതേസമയം, വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് ഒഴിവാക്കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമാവുകയാണ്. മുസ്ലിം ലീഗും സിപിഎമ്മും പരസ്യപ്രതിഷേധത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല.

എംപിമാരടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് ഷൊർണൂരില്‍ സ്‌റ്റോപ് അനുവദിക്കാനുള്ള തീരുമാനം റെയില്‍വെ എടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ