KERALA

വരാഹ രൂപം കേസ്; കോഴിക്കോട് കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി

ജില്ലാ കോടതിയുടെ നടപടിക്കെതിരെ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ അനിതയുടെ ഉത്തരവ്

വെബ് ഡെസ്ക്

കാന്താര’ സിനിമയിലെ വിവാദമായ ‘വരാഹരൂപം’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ നിയമ ലംഘനക്കേസ് കോഴിക്കോട് ജില്ല കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി.തൈക്കുടം ബ്രിഡ്‌ജും മാതൃഭൂമിയും നൽകിയ പരാതി വാണിജ്യതർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് പരിഗണിക്കേണ്ടതെന്ന് കാട്ടി കോഴിക്കോട് ജില്ല കോടതി മടക്കിയിരുന്നു. ജില്ലാ കോടതിയുടെ നടപടിക്കെതിരെ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ അനിതയുടെ ഉത്തരവ്. കോഴിക്കോട് ജില്ല കോടതിയുടെ ഈ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.കാന്താര സിനിമയുടെ സംഗീത സംവിധായകൻ ബി എൽ അജനീഷിനെ എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയത്.

തൈക്കൂടം ബ്രിഡ്ജിന്റെ ആസ്ഥാനം എറണാകുളത്തായതിനാൽ പകർപ്പവകാശ നിയമ പ്രകാരം എറണാകുളത്ത് കേസ് നൽകണമെന്ന വാദമാണ് ഹൈക്കോടതി തള്ളിയത്. കേസ് വാണിജ്യ കേസുകൾ പരിഗണിക്കുന്ന കോടതിക്ക് മാത്രമാണ് പരിഗണിക്കാനാകുന്നതെന്ന വാദവും തള്ളി. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ.703/2022-ൽ ഹർജിക്കാരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പ ടിവിയിൽ തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസം ഗാനത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നാണ് ആരോപണം. മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു