വി ഡി സതീശന്‍ 
KERALA

'രണ്ടുപേരും പറഞ്ഞത് ഒരേ കാര്യം'; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് വി ഡി സതീശന്‍

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന നികുതിക്കെതിരായ പ്രതിഷേധത്തെ കുറിച്ച് ഇന്നലെ വി ഡി സതീശനും കെ സുധാകരനും വ്യത്യസ്ത അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നിരുന്നു

വെബ് ഡെസ്ക്

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന നികുതിക്കെതിരായ പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധിക നികുതി ബഹിഷ്കരണം സംബന്ധിച്ച് താനും കെപിസിസി പ്രസിഡന്റും പറഞ്ഞത് ഒരേ കാര്യമാണെന്നും ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി പണ്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റ് സംസാരിച്ചത് തെറ്റിദ്ധാരണാജനകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. അധിക ഇന്ധനനികുതിക്കെതിരായ പ്രതിഷേധവും ബഹിഷ്കരണവും സംബന്ധിച്ച് കെ സുധാകരനും വി ഡി സതീശനുമിടയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.

'' പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ വര്‍ധിപ്പിച്ച നികുതി നല്‍കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. അതിനെ കളിയാക്കുക മാത്രമാണ് കെ സുധാകരന്‍ ചെയ്തത്. ഞങ്ങളുടെ രണ്ടുപേരുടെയും അഭിപ്രായം ഒന്നാണ്'' - വി ഡി സതീശന്‍ പറഞ്ഞു.

അധിക നികുതി ബഹിഷ്‌കരിക്കണമെന്നും പ്രത്യാഘാതമുണ്ടായാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു. പിണറായി വിജയന്റെ 2014ലെ ആഹ്വാനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സതീശന്‍ എതിര്‍പ്പറിയച്ചതോടെ നിലപാട് മയപ്പെടുത്തി കെ സുധാകരന്‍ വീണ്ടും രംഗത്തുവന്നു. പാര്‍ട്ടിയില്‍ ആലോചിച്ച് സമരരീതികളെ കുറിച്ച് തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് പിന്നീടെടുത്ത നിലപാട്.

ഫെബ്രുവരി 13, 14 തീയതികളിലായാണ് ഇന്ധന സെസിനെതിരെ യുഡിഎഫ് ജില്ലാതലത്തില്‍ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 13ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 14ന് രാവിലെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ