KERALA

ദ ഫോർത്ത് മാധ്യമ സംഘത്തിനെതിരായ ഡിവൈഎഫ്ഐ ആക്രമണം: അപലപിച്ച് വി ഡി സതീശന്‍, നടപടി ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ

വെബ് ഡെസ്ക്

അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചിത്രീകരിച്ച ദ ഫോർത്ത് മാധ്യമസംഘത്തിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

"കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരേയും മാധ്യമ പ്രവർത്തകരെയും തെരുവിൽ ആക്രമിക്കുന്നതും ക്യാമറ തല്ലിതകർക്കുന്നതും അപലപനീയമാണ്. ഇത്തരം പാർട്ടി ക്രിമനലുകൾ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല ഗുണ്ടാ പ്രവർത്തനമാണ് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമായ സിപിഎം ക്രിമനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം,"സതീശന്‍ ആവശ്യപ്പെട്ടു.

വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ കായികമായി നേരിടുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം ആർ ഹരികുമാറും സെക്രട്ടറി എം സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.

പോലീസ് നോക്കി നില്‍ക്കവെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം

ദ ഫോർത്തിന്റെ കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശ്, ക്യാമറമാന്‍ മാഹിന്‍ ജാഫറിനുമാണ് സംഘത്തിന്റെ മര്‍ദനമേറ്റത്. ഇവര്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത് ചിത്രീകരിച്ചതാണ് ആക്രമികളെ പ്രകോപിപ്പിച്ചത്. ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ സംഘം ഇരുവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു.

തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയായിരുന്നു മര്‍ദനം. പോലീസ് നോക്കി നില്‍ക്കവെയായിരുന്നു ആക്രമണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും