വെളളാപ്പളളി നടേശൻ 
KERALA

'തന്നെ കള്ളനാക്കാന്‍ ശ്രമം'; ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമെന്ന് വെള്ളാപ്പള്ളി നടേശന്‍

സ്ഥാനം മോഹിക്കുന്നവരുടെ പദ്ധതിയാണിതെന്നും വെള്ളാപ്പള്ളി

വെബ് ഡെസ്ക്

എസ്എൻ ട്രസ്റ്റ് ബൈലോയിലെ ഹൈക്കോടതി ഭേദഗതിയില്‍ പ്രതികരണവുമായി ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി തന്നെ കള്ളനാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ചു. ഹൈക്കോടതിയുടേത് പൊതുവിധിയാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ബാധകമാണ്. ഒരു കേസിലും താന്‍ പ്രതിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനം മോഹിക്കുന്നവരുടെ പദ്ധതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ  ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണം എന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി കൊണ്ട് ഉത്തരവിറക്കിയത്

ഇതേ കേസ് വര്‍ഷങ്ങളായി നടക്കുന്നു. എന്നാല്‍ തനിക്ക് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ല. ജനകീയ കോടതിയില്‍ ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി കൊണ്ട് ഉത്തരവിറക്കിയത്. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനായി ബൈലോ പരിഷ്കരിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ട്രസ്റ്റിന്റെ സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹികളായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. 

കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം മുൻ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയാണ്. മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ളവർ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യം ചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. തുടർന്നാണ് വെള്ളാപ്പള്ളി നടേശനടക്കം മൂന്ന് പേരെ പ്രതിചേർത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും വെള്ളാപ്പള്ളി പ്രതിയാണ്.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി