കേരള ഹൈക്കോടതി  
KERALA

ജഡ്ജിമാരുടെ പേരില്‍ കോഴ; അഭിഭാഷകന്‍ സൈബി കൈപ്പറ്റിയത് 72 ലക്ഷം, ഗുരുതര കണ്ടെത്തല്‍

അഭിഭാഷകനെതിരെ അഡ്വക്കറ്റ് ആക്ട് പ്രകാരമുള്ള നടപടിയും, കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്

നിയമകാര്യ ലേഖിക

ജഡ്ജിമാർക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവിനെ തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവം ഗുരുതരമെന്ന് ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് മുസ്താക്ക്, സിയാദ് റഹ്‌മാന്‍ എന്നീ ജഡ്ജിമാരുടെ പേരില്‍ അഡ്വക്കറ്റ് സൈബി ജോസ് 72 ലക്ഷം പണം കൈപ്പറ്റിയെന്നാണ് അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. 4 അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം സൈബി 50 ലക്ഷം വാങ്ങിയെന്നാണ് കണ്ടെത്തല്‍.

5 ലക്ഷം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജഡ്ജിക്ക് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി

എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ കക്ഷിയായ നിര്‍മാതാവിന് 25 ലക്ഷം രൂപ ചിലവായി. ഇതില്‍ 15 ലക്ഷം സൈബി ഫീസ് ഇനത്തില്‍ വാങ്ങുകയായിരുന്നു. 5 ലക്ഷം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജഡ്ജിക്ക് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞെന്നുമാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്ന മൊഴി.

അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാമെന്ന് ഹൈക്കോടതി വിജിലന്‍സ്

' സംശയാസ്പദമായ സാഹചര്യത്തിലും, ആഡംബര ജീവിതവും നയിച്ചയാളാണ് സൈബി. മൂന്ന് ലക്ഷ്വറി കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ വന്‍ തുക വാങ്ങിയതിന് തെളിവുണ്ട്. അഭിഭാഷകനെതിരെ അഡ്വക്കറ്റ് ആക്ട് പ്രകാരമുള്ള നടപടിയും, കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാം ' ഹൈക്കോടതി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി.

ജുഡീഷ്യറിയുടെ അന്തസിനെ കളങ്കപ്പെടുത്തുന്ന സംഭവമാണിതെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജഡ്ജിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സൈബി ജോസ് മത്സര രംഗത്ത് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ