വി ഡി സതീശൻ 
KERALA

കേന്ദ്ര അനുമതിയില്ലാതെ പണപ്പിരിവ് നടത്തി; വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

കാതിക്കുളം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

ദ ഫോർത്ത് - തിരുവനന്തപുരം

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പറവൂർ നിയമസഭാ മണ്ഡലത്തിൽ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. 

അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് കാണിച്ച് ചാലക്കുടി കാതിക്കുളം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്നാണ് പരാതി. 2018 ലെ പ്രളയത്തില്‍ പറവൂര്‍ മണ്ഡലത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്നതിനാണ് വി ഡി സതീശന്‍ പുനര്‍ജനി പദ്ധതിക്ക് തുടക്കം കുറിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. പുനര്‍ജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകള്‍, വിദേശയാത്രകള്‍, പണപിരിവ് എന്നിവയായിരിക്കും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരിക. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എറണാകുളം വിജലന്‍സ് യൂണിറ്റ് അന്വേഷണം ആരംഭിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ