കെ എം ഷാജി 
KERALA

പിടിച്ചെടുത്ത 47 ലക്ഷം തിരിച്ചുകൊടുക്കണം; കെഎം ഷാജിക്ക് എതിരായ പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സിന് തിരിച്ചടി

കെ ഷാജി സമർപിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് ഉത്തരവ്

നിയമകാര്യ ലേഖിക

പ്ലസ്ടു കോഴ വിവാദത്തെ തുടർന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെ ഷാജി സമർപിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്

വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതിയെ വിജിലൻസ് അറിയിക്കുകയും ഹർജി തള്ളുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. 47 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.

അഡ്വ. എം ആർ ഹരീഷ് എന്ന വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് കെ.എം ഷാജിക്കെതിരെ വിജിലൻസ് നടപടി സ്വീകരിച്ചത്. 2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഷാജിക്കെതിരായ കേസ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍