KERALA

കൈക്കൂലി: പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളെക്കുറിച്ച് ഇ ഡിയ്ക്ക് റിപ്പോർട്ട് നൽകി

തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ സർജനായ ഡോ. ഷെറി ഐസകിനെതിരെ മുമ്പും കൈകൂലി ആരോപണമുയർന്നിരുന്നു

വെബ് ഡെസ്ക്

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായ സംഭവത്തില്‍ വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റി(ഇ ഡി)യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. പിടിയിലായ ഡോ. ഷെറി ഐസകിന്റെ സ്വത്തുക്കളെക്കുറിച്ച് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ സര്‍ജനായ ഡോ.ഷെറി പാലക്കാട് സ്വദേശിയായ രോഗിയുടെ ഭര്‍ത്താവില്‍നിന്ന് മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് പിടിയിലായത്. തുടര്‍ന്ന് വിജിലന്‍സ് ഡോക്ടറുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തോളം രൂപ, ഒന്‍പത് ബാങ്ക് പാസ് ബുക്ക്, അന്‍പതിനായിരം രൂപയ്ക്ക് തുല്യമായ യു എസ് ഡോളര്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രേഖകള്‍, നാല് ആധാരം, എന്നിവ കണ്ടെത്തിയിരുന്നു.

കൊച്ചി വിജിലന്‍സാണ് പരിശോധന നടത്തിയത്. വൈകീട്ട് ആറിന് ആരംഭിച്ച പരിശോധന അര്‍ധരാത്രി 12 വരെ നീണ്ടു. കണ്ടെത്തിയ രേഖകളിലുള്ള സ്വത്തുക്കള്‍ അനധികൃത സമ്പാദ്യമാണോയെത് വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് കേസന്വേഷിക്കുക.

ഡോ.ഷെറി ശസ്ത്രക്രിയയ്ക്കായി രോഗികളില്‍നിന്ന് പണം ആവശ്യപ്പെട്ടതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.പലരും നിവൃത്തിക്കേടു കൊണ്ട് പണം നല്‍കി. ഡോക്ടര്‍ 3500 രൂപ കൈക്കൂലി വാങ്ങിയതായി മാര്‍ച്ച് ഒന്‍പതിന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നിട്ടും ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായില്ല.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്