KERALA

ഇരുട്ടിലായ പകല്‍വീട്

ആഘോഷത്തോടെ തുടങ്ങിയ വീട് ഇന്ന് അനാഥമായി കിടക്കുകയാണ്

ഹരിഷ കൃഷ്ണന്‍

നന്ദിയോട് പനവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വയോജനങ്ങള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം മുന്‍പാണ് 'സ്‌നേഹകുടീരം' എന്ന പേരില്‍ പകല്‍വീട് ഒരുങ്ങിയത്. ആഘോഷത്തോടെ തുടങ്ങിയ വീട് ഇന്ന് പക്ഷെ അനാഥമായി കിടക്കുകയാണ്

വൃദ്ധസദനമായാണ് ആരംഭിച്ചതെങ്കിലും, പിന്നീട് പകല്‍വീടെന്ന ആശയത്തില്‍ എത്തിച്ചേരുകയായിരുന്നു. വയോജന സംരക്ഷണ സമിതി നല്‍കിയ 30 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. കോവിഡ് കാലത്ത് ഫസ്റ്റ് ലെെന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിനായി വിട്ടു നൽകിയിരുന്നെങ്കിലും പിന്നീട് വീണ്ടും അടച്ചുപൂട്ടി.

പ്രായമായവർക്ക് ആശ്രയമാകുമെന്ന് കരുതിയാണ് പകല്‍വീട് പദ്ധതി ആരംഭിച്ചത് . എന്നാല്‍, കാടിന് നടുവിലുള്ള സ്നേഹകുടീരത്തിലേക്ക് വയോധികർക്ക് എത്തിപ്പെടാനാകില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

പകല്‍വീടിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാൻ കെട്ടിടം പഞ്ചായത്തിന് നല്‍കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും, ജില്ലാപഞ്ചായത്ത് ഇതുവരെ അതിന് തയ്യാറായിട്ടില്ല.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ