KERALA

'മഹാരാജാസിലേത് ആദ്യ അനുഭവമല്ല, ജീവിതത്തിൽ ഉടനീളമുണ്ടായിട്ടുണ്ട്': വിദ്യാർഥികൾ അപമാനിച്ച കാഴ്ചപരിമിതിയുള്ള അധ്യാപകന്‍

കോളേജിനുള്ളിൽ നിൽക്കുന്ന കാര്യമായിരുന്നെങ്കിൽ പറഞ്ഞ് തീർക്കാമായിരുന്നുവെന്നും എന്നാലിത് റീൽ ആയി പ്രചരിപ്പിച്ചെന്നും പ്രിയേഷ്

ദ ഫോർത്ത് - കൊച്ചി

"നമ്മുടെ പോരായ്മയെ ചൂഷണം ചെയ്യുമ്പോൾ അത് വേദനിപ്പിക്കും. അത് പറഞ്ഞാൽ വേറൊരാൾക്കും മനസ്സിലാവില്ല. ധാരാളം പ്രതിസന്ധികൾ മറികടന്നാണ് കോളേജിൽ പഠിപ്പിക്കാൻ അവസരം കിട്ടുന്നത്. ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉടനീളമുണ്ടായിട്ടുണ്ട്," എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികളാൽ ക്ലാസിൽ അപമാനിക്കപ്പെട്ട കാഴ്ചപരിമിതിയുള്ള അധ്യാപകൻ പ്രിയേഷ് പറയുന്നു.

സസ്പൻഡ് ചെയ്ത വിദ്യാർഥികളെ തെറ്റ് ബോധ്യപ്പെടുത്തി തിരികെ കോളേജിലേക്ക് കൊണ്ടുവരണമെന്ന് പ്രിയേഷ്

"കോളേജിനുള്ളിൽ നിൽക്കുന്ന കാര്യമായിരുന്നെങ്കിൽ പറഞ്ഞ് തീർക്കാമായിരുന്നു. പക്ഷേ ഇത് റീൽ ആയി പ്രചരിപ്പിച്ചു. ഇത് പ്രിയേഷ് എന്ന വ്യക്തിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഞാനുൾപ്പെടുന്ന സമൂഹത്തെ ബാധിക്കുന്നതാണ്. അതിനാലാണ് നടപടിക്കുവേണ്ടി ഞാൻ നിർബന്ധിതനായത്," പ്രിയേഷ് പറഞ്ഞു. സംഭവത്തിൽ പ്രിയേഷ് വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിരുന്നു.

പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷ് ക്ലാസെടുക്കുമ്പോൾ ഏതാനും വിദ്യാർഥികൾ കളിച്ചും ചിരിച്ചും നടക്കുകയും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. ഒരു വിദ്യാർഥി അധ്യാപകന്റെ പിന്നിൽ നിന്ന് അധ്യാപകനെ കളിയാക്കുന്നതും വീഡിയോയിൽ കാണാം.

ക്ലാസിലിരുന്ന വിദ്യാർഥി തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഇന്നലെയാണ് സംഭവം വിവാദമായത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെ കോളേജിൽനിന്ന് സസ്പൻഡ് ചെയ്തു. അടിയന്തരമായി ചേർന്ന കോളേജ് കൗൺസിലാണ് വി​ദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇവരെ തെറ്റ് ബോധ്യപ്പെടുത്തി തിരികെ കോളേജിലേക്ക് കൊണ്ടുവരണമെന്ന് പ്രിയേഷ് പറയുന്നു.

എന്നാൽ സംഭവത്തിൽ മുഹമ്മദ് ഫാസിലിന് പങ്കില്ലെന്നാണ് കെ എസ് യുവിന്റെ വാദം. മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിനുപിന്നിൽ ഇടതുപക്ഷ അധ്യാപക- അനധ്യാപക- വിദ്യാർത്ഥി സംഘടനകളുടെ ഗൂഢാലോചനയുണ്ടെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ