വിഴിഞ്ഞത്തെ ഉപവാസ സമരത്തില്‍ നിന്ന്  
KERALA

വിഴിഞ്ഞത്ത് ഇന്നുമുതല്‍ ഉപവാസ സമരം: പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് പാളയം ഇമാം

വെബ് ഡെസ്ക്

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം ബഹുജന പ്രക്ഷോഭമായിമാറുന്നു. വിഴിഞ്ഞം സമരത്തിന് പാളയം ഇമാം പിന്തുണ പ്രഖ്യാപിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പാളയം ഇമാം വിപി സുഹൈബ് മൗലവിയുടെ പ്രഖ്യാപനം.

വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും വലിയ പ്രത്യാഘാതം ഉണ്ടാവും. പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിലകൊളും. വിഴിഞ്ഞത്ത് നടക്കുന്നത് ഒരു പ്രത്യേക സമുദായത്തിന്റെയോ വിഭാഗത്തെയോ സമരമല്ല. പ്രതിസന്ധികളെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കും എന്നും പാളയം ഇമാം പ്രതികരിച്ചു.

ഉപവാസസമരം ആരംഭിച്ചു

അതിനിടെ, ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമത്തിലേക്ക് മറ്റ് വിഭാഗക്കാരെ കൂടി എത്തിച്ചുകൊണ്ട് പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. സമരത്തിന്റെ 21ാം ദിനത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന് ഒപ്പം തുറമുഖ കവാടത്തിനു മുന്‍പില്‍ ആര്‍ച്ച് ബിഷപ്പ് അടക്കം 6 വൈദികര്‍ ഉപവാസസമരം ആരംഭിച്ചു.

ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയില്‍, മുന്‍ എംഎല്‍എ പിസി ജോര്‍ജ് എന്നിവരും സമരവേദിയിലെത്തി. വിഴിഞ്ഞം സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് ഉപവാസ സമരം നടത്തുന്നത്.

ഇന്ന് വൈകീട്ട് ആറിനാണ് മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലത്തീന്‍ അതിരൂപതയെ പ്രതിനിധീകരിച്ച് 11 വൈദികര്‍ പങ്കെടുക്കും. ഇന്ന് വൈകീട്ട് ആറിനാണ് മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്തുക . തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി തീരശേഷണം സംബന്ധിച്ച് പഠനം നടത്തണം എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി തുറമുഖ നിര്‍മാണം നിര്‍ത്തി വച്ചിക്കുന്നു. ഈ സമയം മതിയാവുമായിരുന്നു തീരശോഷണം സംബന്ധിച്ച പഠനം നടത്താന്‍. എന്നാല്‍ അതുണ്ടായില്ല. തീര ശോഷണം സംബന്ധിച്ച് സര്‍ക്കാര്‍ സമിതി രണ്ട് തവണ പഠനം നടത്തി. എന്നാല്‍ ആ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ല. അത് പുറത്ത് വിടണം എന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധങ്ങളോട് സര്‍ക്കാര്‍ നിസംഗ മനോഭാവം സ്വീകരിക്കുന്നതാണ് പ്രശ്‌ന പരിഹാരം വൈകുന്നതെന്നും സമര സമിതി ആരോപിച്ചു.

വിഴിഞ്ഞത്തിന്റെ സമീപ പ്രദേശത്ത് നിന്നും കൂടുതല്‍ പേരെ സമരത്തില്‍ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമര സമിതിയുടെ നീക്കം

വിഴിഞ്ഞത്തിന്റെ സമീപ പ്രദേശത്ത് നിന്നും കൂടുതല്‍ പേരെ സമരത്തില്‍ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമര സമിതിയുടെ നീക്കം. കൊല്ലങ്കോട, പരുത്തിയൂര്‍ ഇടവകയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇന്ന് സമരവേദിയിലെത്തി. മൂലം പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും