മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം  ഫോട്ടോ: അജയ് മധു
KERALA

വിഴിഞ്ഞം ചര്‍ച്ച പരാജയം; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി ലത്തീന്‍ സഭ

വെബ് ഡെസ്ക്

വിഴിഞ്ഞം സമരക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭ ഉപസമിതിയും ലത്തീന്‍ രൂപതമായി നടത്തിയ ചര്‍ച്ചയാണ് ഫലമില്ലാതെ പിരിഞ്ഞത്. നാലാം വട്ടമാണ് ചര്‍ച്ച പരാജയപ്പെടുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നതുൾപ്പെടെ ഏഴിന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപക സമരത്തിനുള്ള തയ്യാറെടുപ്പിലാണ് ലത്തീന്‍ രൂപത.

സര്‍ക്കാരുമായുള്ള ചർച്ചയില്‍ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുവെന്ന് വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുന്‍പ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രതികരണം സമരക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ ഉറപ്പ് നല്‍കുന്നതല്ലാതെ സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇറക്കുന്നില്ലെന്ന് സമര സമിതി പ്രതിനിധികളും വിമര്‍ശിച്ചു. സമരം സംസ്ഥാന വ്യാപകമാക്കും. ചെല്ലാനത്തേക്കും കൊല്ലത്തേക്കും സമരം വ്യാപിക്കുമെന്നും സമര സമിതി അറിയിച്ചു. വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് 5,500 രൂപ വീതം വിതരണം ചെയ്ത അവസരത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് സമര സമിതിയെ ചൊടിപ്പിച്ചത്.

അതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. മുഖ്യമന്ത്രി ആരെയും അധിക്ഷേപിച്ചിട്ടില്ല. സമരം നീട്ടിക്കൊണ്ട് പോകുന്നതില്‍ ഒരര്‍ത്ഥവുമില്ല. സമരക്കാര്‍ മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളും പരിഗണിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെ ഏഴ് ആവശ്യങ്ങളിലും പരിഹാരമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഉപവാസ സമരവും തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിലായിരുന്നു റിലേ ഉപവാസ സമരം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്