KERALA

വിഴിഞ്ഞത്ത് സമവായത്തിന് സിപിഎം; ലത്തീന്‍ അതിരൂപതാ ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി ആനാവൂർ നാഗപ്പന്‍

തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 7,8,9 തീയതികളില്‍ എൽഡിഎഫിന്റെ വാഹന പ്രചാരണ ജാഥകൾ

വെബ് ഡെസ്ക്

വിഴിഞ്ഞത്ത് സമവായശ്രമവുമായി സിപിഎമ്മും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീന്‍ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ചർച്ച നടത്തി. രാവിലെ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ചർച്ച നടത്തിയത്. സഭയുമായി പാര്‍ട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ആനാവൂര്‍ ഫാ. തോമസ് ജെ നെറ്റോയെ അറിയിച്ചു. വരും ദിവസങ്ങളിലും സമവായ ചര്‍ച്ചകള്‍ തുടരും.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഡിസംബർ 7,8,9 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജാഥയുടെ സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

വർക്കലയില്‍ നിന്നാരംഭിച്ച് വിഴിഞ്ഞത്ത് സമാപിപ്പിക്കുന്ന തരത്തിലാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. വികസനം, സമാധാനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ. പ്രചാരണ ജാഥയിലൂടെ പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാകും എന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

വികസനം, സമാധാനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ സമവായ നീക്കങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ.തോമസ് ജെ നെറ്റോയും എന്നിവരാണ് ചർച്ചയില്‍ പങ്കെടുത്തത്. അതേസമയം, വിഴിഞ്ഞം സംഘർഷത്തിന് കാരണമായത് സർക്കാരിന്റെ പ്രകോപനമാണെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍ അതിരൂപത സർക്കുലർ ഇറക്കിയിരുന്നു. സർക്കുലർ ഇന്ന് പള്ളികളില്‍ വായിച്ചു.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ പങ്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കേന്ദ്ര സേനയെ കൊണ്ടുവരാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആവശ്യമുന്നയിച്ചത് അദാനി ഗ്രൂപ്പാണെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ സുരക്ഷയ്ക്ക് കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യം കോടതിയിൽ സർക്കാരും പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിർപ്പില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കേന്ദ്രസേനയേ കൊണ്ടുവന്നു വിരട്ടാൻ നോക്കേണ്ടയെന്നാണ് സമര സമിതിയുടെ പ്രതികരണം. കേന്ദ്രസേനയെ വിളിക്കാന്‍ സംസ്ഥാന സർക്കാർ പറയുന്നെങ്കില്‍, അതിനര്‍ത്ഥം കേരളാ പോലീസ് പരാജയപ്പെട്ടു എന്നാണെന്നാണ് സമരസമിതി കൺവീനറും ലത്തീൻ സഭാ വികാരിയുമായ ഫാദര്‍ യൂജിന്‍ പെരേര പ്രതികരിച്ചത്. അതേസമയം വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക പോലീസ് തയ്യാറാക്കി തുടങ്ങി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ