KERALA

തുറമുഖ വിരുദ്ധ സമരം: റോഡില്‍ വലകെട്ടി വിഴിഞ്ഞം പ്രതിഷേധക്കാര്‍; തിരുവനന്തപുരത്ത് പത്തിടത്ത് റോഡ് ഉപരോധം

പതിനൊന്ന് മണിക്ക് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച്. ഗതാഗതക്കുരുക്ക് രൂക്ഷം

വെബ് ഡെസ്ക്

ദേശീയ പാതയുള്‍പ്പെടെ ഉപരോധിച്ച് തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖത്തിന് എതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാര്‍. ജില്ലാഭരണകൂടത്തിന്റെ നിരോധന ഉത്തരവ് മറികടന്നാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്നത്. മത്സ്യബന്ധനയാനങ്ങളും, വലകളും മറ്റുമായി തെരുവിലിറങ്ങിയ സമരക്കാര്‍ റോഡില്‍ വലകെട്ടിയും പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ചാക്ക ബൈപ്പാസ് ഉള്‍പ്പെടെയുള്ള മേഖലയിലാണ് പ്രതിഷേധം അരങ്ങേറുന്നത്.

ചാക്ക ബൈപ്പാസ് ഉള്‍പ്പെടെയുള്ള മേഖലയിലാണ് പ്രതിഷേധം അരങ്ങേറുന്നത്

തിരുവനന്തപുരത്തേയ്ക്കുള്ള റോഡുകള്‍ ഉപരോധിച്ചതോടെ നഗരത്തില്‍ ഗതാഗത കുരുക്കും രുക്ഷമായി. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ റോഡില്‍ കുടുങ്ങിയ നിലയിലാണ്. ഉപരോധ സമരത്തിനൊപ്പം പതിനൊന്ന് മണിയോടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്താനും പദ്ധതിയുണ്ട്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി അതിരുപതയും, സമരക്കാരും മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് റോഡ് ഉപരോധം ഉള്‍പ്പെടെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് വിഴിഞ്ഞമടക്കം പത്തോളം കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുമെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.

തിരുവനന്തപുരത്ത് വിഴിഞ്ഞമടക്കം പത്തോളം കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുമെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.

അതേസമയം, ലത്തീന്‍ അതിരൂപത പ്രഖ്യാപിച്ച റോഡ് ഉപരോധ സമരത്തിന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ അനുമതി നിഷേധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പുറത്തിറക്കിയ ഉത്തരവിലാണ് വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ ഒക്ടോബര്‍ 17 മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ചതായി അറിയിച്ചത്. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍