പരിഹരിക്കപ്പെടാതെ പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സമരവും മുദ്രാവാക്യവും സമൂഹത്തിൽ ഉയർന്നുകൊണ്ടേയിരിക്കും. അതിന് ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം. 140 ദിവസം നീണ്ടുനിന്ന സമരം പിൻവലിച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോൾ വീണ്ടും സമരത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ.