KERALA

വിഴിഞ്ഞത്ത് വന്‍ പോലീസ് സന്നാഹം, ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി

തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള പോലീസ് സേനയെ സംഘര്‍ഷ മേഖലയില്‍ വിന്യസിക്കാന്‍ തീരുമാനം

വെബ് ഡെസ്ക്

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. സമരക്കാരുമായി സംസാരിച്ചതിന് ശേഷം നിലപാട് അറിയിക്കുമെന്നും വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്

അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെയുള്ള തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കോസ്റ്റല്‍ പോലീസിനോടടക്കം സജ്ജമായിരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷമുണ്ടായ പ്രദേശത്തേയ്ക്ക് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള പോലീസ് സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. അടൂര്‍, റാന്നി എന്നീ ക്യാമ്പുകളില്‍ നിന്നാണ് പോലീസുകാരെ എത്തിക്കുക.

എറണാകുളം ക്യാമ്പില്‍ നിന്നും പോലീസുകാരെ എത്തിക്കാന്‍ നീക്കമുണ്ട്. കൂടൂതല്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. ആയിരത്തിലധികം പോലീസുകാരെ എത്തിക്കാനാണ് തീരുമാനം.

അതേസമയം വിഴിഞ്ഞം സംഘര്‍ഷക്കേസില്‍ ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ പോലീസ് റിമാന്‍ഡ് ചെയ്തു. നാല് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്