ഫയല്‍ ചിത്രം 
KERALA

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു

മന്ത്രിസഭാ ഉപസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച വൈകിട്ട്

ദ ഫോർത്ത് - തിരുവനന്തപുരം

വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രിസഭാ ഉപസമിതിയുമായി ഇന്ന് വൈകിട്ട് ചർച്ച നടത്തും. കർദിനാൾ ക്ലീമീസ് ബാവായുടെ മധ്യസ്ഥതയിൽ ലത്തീൻ സഭയും ചീഫ് സെക്രട്ടറിയും യോഗം ചേർന്നപ്പോൾ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ തലത്തിൽ ചർച്ച ചെയ്യും. സർക്കാരിന്റെ ഭാഗത്ത് നിന്നും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നും യോഗത്തിൽ തീരുമാനിക്കും. ശേഷം മുഖ്യമന്ത്രി നേരിട്ടോ അല്ലാതെയോ സമരസമിതിയുമായി ചർച്ച നടത്തിയേക്കും. എന്നാൽ, കേന്ദ്രസേനയെ വിഴിഞ്ഞത്ത് പദ്ധതി പ്രദേശത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവരാൻ സർക്കാർ നേരിട്ട് കത്ത് അയക്കില്ല.

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം. വാടക വീട്ടില്‍ താമസിക്കുന്നവർക്ക് നല്‍കുക തുക വർധിപ്പിക്കണമെന്നാണ് ആവശ്യം. നിലവില്‍ നല്‍കുന്ന 5500 രൂപയില്‍ 7000 രൂപയാക്കി ഉയർത്തണം. തീരശോഷണത്തെ കുറിച്ച് പഠിക്കുന്ന സമിതിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ ചേർക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച  ചെയ്യും. അതിനിടെ
മന്ത്രി ആന്റണി രാജു ക്ലിമ്മീസ് കാതോലിക്കാ ബാവയോട് നേരിട്ട് സംസാരിച്ച ശേഷമുള്ള നിർദേശങ്ങളും മുഖൃമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം വിഴിഞ്ഞം തുറമുഖ സമരത്തില്‍ മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ പറഞ്ഞു . വിഴിഞ്ഞം സമരം ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. തുറമുഖനിര്‍മാണം നിര്‍ത്തി വെയ്ക്കണം എന്നൊഴികെയുള്ള മറ്റെല്ലാം അംഗീകരിച്ചതാണ് .ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു .

പദ്ധതിയുടെ 80 ശതമാനത്തോളം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സമരം സമാധാനപരമായിരുന്നു. പിന്നീടാണ് അക്രമത്തിന്റെ പാതയിലേക്ക് മാറിയത്. പോലീസ് സ്‌റ്റേഷന് നേരെ വരെ വലിയ ആക്രമണം ഉണ്ടായി. എന്നിട്ടും പോലീസ് സംയമനം പാലിക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ വിശദീകരിച്ചു. വിഴിഞ്ഞം വിഷയം കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലായി കൊണ്ടു വന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ