വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോള്‍ ഇതില്‍ വിരോധമില്ലെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
ഇതോടെ, വിഷയത്തില്‍ കേന്ദ്രത്തിനോട് മറുപടി പറയാന്‍ കോടതി ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മറുപടി പറയാനും കോടതി നിര്‍ദേശം നല്‍കി. കേസ് ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
അതേസമയം, വിഴിഞ്ഞം സംഘര്‍ഷത്തില്‍ 5 പേരെ അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഴിഞ്ഞത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനായിരുന്നു സര്‍ക്കാര്യം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പോലീസ് അന്വേഷണം പ്രസഹസനമാണെന്നായിരുന്നു അദാനി പോര്‍ട്‌സിന്റെ പ്രതികരണം. പല പ്രതികളും ഇപ്പോഴും സമര പന്തലില്‍ ഉണ്ടെന്നും, അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനും നഷ്ടം സംഭവിച്ചെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടികാട്ടി.
ക്രമസമാധാനം ഉറപ്പാക്കുക മാത്രമാണ് പോലീസിപ്പോള്‍ ചെയ്യുന്നതെന്നും പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാനാകുന്നില്ലെന്നും ഇത് കോടതി ഉത്തരവിന്റെ ലoഘനമാണന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. പോലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധക്കാര്‍ക്ക് ആണെന്നും തങ്ങള്‍ക്ക് അല്ലെന്നും അദാനി പറഞ്ഞ അദാനി ഗ്രൂപ്പ് ഇത് കോടതിയുത്തരവിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും കഴിയുന്നില്ലേ എന്നായിരുന്നു ഇതിന് മറുപടിയായി സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവെപ്പ് ഒഴിച്ച് ബാക്കി എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാരും അറിയിച്ചു. വെടിവെപ്പ് നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുമായിരുന്നെന്നും സര്‍ക്കാര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിര്‍ദേശിച്ച കോടതി കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.