ബിജു പ്രഭാകർ 
KERALA

'വിആർഎസ് നടപ്പാക്കാൻ തീരുമാനം എടുത്തിട്ടില്ല'; നിർബന്ധിത വിരമിക്കൽ വാർത്ത തള്ളി കെഎസ്ആർടിസി

ദ ഫോർത്ത് - തിരുവനന്തപുരം

നിർബന്ധിതമായി വിആർഎസ് നടപ്പാക്കാൻ പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കെഎസ്ആർടിസി. വിആർഎസിനായി ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയെന്ന തരത്തിൽ വരുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് കെഎസ്ആർടിസി മാനേജ് മെന്റ് വ്യക്തമാക്കുന്നത്. നിർബന്ധിത വിആർഎസിന് വേണ്ടി 50 വയസിന് മുകളിൽ പ്രായം ഉള്ളവരോ 20 വർഷത്തിൽ അധികം സർവീസ് ഉള്ളവരോ ആയ 7,200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയെന്നായിരുന്നു ഉയർന്ന ആക്ഷേപം. ഇങ്ങനെ ഒരു പട്ടിക തയ്യാറാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു.

1,243 ഓളം ജീവനക്കാർ നിലവിൽ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ടെന്നാണ് കെഎസ് ആർടിസി വ്യക്തമാക്കുന്നത്. 600 ഓളം ജീവനക്കാർ പല മാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന പാലിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ രണ്ട് വർഷം മുൻപ് അങ്ങനെ വരാത്തവർക്ക് വേണ്ടി വിആർഎസ് പദ്ധതി ആലോചിച്ചിരുന്നു എന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു. പദ്ധതി നടപ്പാക്കാൻ സർക്കാരിനോട് 200 കോടി രൂപയുടെ ഒരു നിർദേശം സമർപ്പിച്ചിരുന്നുവെന്നും എന്നാൽ സർക്കാർ അന്ന് പണം അനുവദിക്കാത്ത സാഹചര്യത്തില്‍ ആ പദ്ധതി ഉപേക്ഷിച്ചു എന്നുമാണ് വിശദീകരണം. അതിന് ശേഷം പകുതി ശമ്പളത്തോടെയുള്ള അവധി നൽകി ഫർലോ ലീവ് നടപ്പാക്കാൻ ഉത്തരവായതായും വാർത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിആർഎസ് നടപ്പാക്കാനുള്ള തീരുമാനം അം​ഗീകൃത യൂണിയനുകളുമായി ചർച്ച ചെയ്തെ നടപ്പിലാക്കുകയുള്ളു വെന്നും കെഎസ്ആർ ടിസി പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു. വിആർഎസ് നടപ്പാക്കുന്നെങ്കിൽ അത് താത്പര്യമുള്ളവർക്ക് മാത്രമായിരിക്കും. അല്ലാതെ 50 വയസ് കഴിഞ്ഞവർക്കോ, 20 വർഷം പൂർത്തിയായവർക്കോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. കെഎസ്ആർടിസിയിൽ ഇപ്പോൾ ഓരോ വർഷവും ആയിരത്തോളം പേരാണ് വിരമിക്കുന്നത്. അതിൽ 3.5 കോടി രൂപയോളം ശമ്പളയിനത്തിൽ പ്രതിമാസം കുറവ് വന്നാലും, പെൻഷൻ ആനൂകൂല്യം ഉൾപ്പെടെ 125 കോടിയോളം രൂപ ഒരു വർഷം കൊടുക്കേണ്ടി വരുന്നുണ്ട് . അതിന് വേണ്ടി പ്രതിമാസം 10 കോടിയോളം രൂപ ആ ഇനത്തിന് വേണ്ടി അധികമായി കണ്ടെത്തേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ വിആർഎസിനുള്ള ഒരു തീരുമാനവും കെഎസ്ആർടിസി കൈകൊണ്ടിട്ടില്ലെന്ന് മാനേജ്മെന്റ് വിശദീകരിക്കുന്നു. വിആർഎസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കിൽ അം​ഗീകൃത യൂണിയനുകളുമായി ചർച്ച ചെയ്ത്, സ്വീകാര്യമായ പാക്കേജ് ഉൾപ്പെടെയുളളവ പരി​ഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും, അതിനുള്ള സാധ്യത വിദൂരമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി