KERALA

വൈപ്പിന്‍കരക്കാരുടെ കാത്തിരിപ്പിന് 18 വര്‍ഷം; കിട്ടുമോ നഗരത്തിലേക്ക് ഒരു ബസ്?

18 വര്‍ഷമായി എറണാകുളം നഗരത്തിലേക്ക് ഒരു ബസ് കാത്തിരിക്കുകയാണ് വൈപ്പിന്‍കര

കെ ആർ ധന്യ

വൈപ്പിന്‍കരയില്‍ നിന്നുള്ള ബസുകള്‍ക്ക് ഇനിയും നഗര പ്രവേശനമില്ല. 18 വര്‍ഷമായി എറണാകുളം നഗരത്തിലേക്ക് ഒരു ബസ് കാത്തിരിക്കുകയാണ് വൈപ്പിന്‍കര. ഹൈക്കോടതി ജംഗ്ഷന്‍ വരെയാണ് നിലവില്‍ വൈപ്പിനില്‍ നിന്ന് ബസ് ഉള്ളത്. ജോലിചെയ്യുന്ന സ്ത്രീകളും വിദ്യാര്‍ഥികളുമാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. വൈപ്പിനില്‍ നിന്ന് നഗരത്തിലേക്ക് ബസ് അനുവദിക്കാമെന്ന് നാറ്റ്പാക്ക് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോശ്രീ പാലം ഉണ്ടായത് മുതല്‍ നഗരത്തിലേക്ക് ഒരു ബസ് കാത്തിരിക്കുകയാണ് വൈപ്പിന്‍ ജനത. എന്നാല്‍ ഇനിയും നഗരത്തിലേക്ക് പ്രവേശിക്കുന്ന ബസ് ഇവരുടെ പ്രതീക്ഷയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ