മാലിന്യ സംസ്കരണം വലിയ ചോദ്യ ചിഹ്നമാകുമ്പോൾ അതൊരു സാധ്യതയും വരുമാനവുമാണെന്ന് തെളിയിച്ച് മുന്നോട്ട് പോവുകയാണ് കോഴിക്കോട്ടെ ഒരു സ്റ്റാർട്ട് അപ്പ് . 2014ൽ നാല് ചെറുപ്പക്കാർ താമരശ്ശേരിയിൽ ആരംഭിച്ച ഗ്രീൻ വേംസ്, കേരളത്തിലെ 8 ജില്ലകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് 350 പേർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭമായി ഇതിനകം മാറിയിട്ടുണ്ട്.ശാസ്ത്രീയമായി മാലിന്യങ്ങൾ കൈകാര്യം ചെയ്താൽ പരിഹരിക്കാവുന്നതാണ് മാലിന്യ പ്രശ്നമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവർ പറയുന്നു.