KERALA

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് വേണ്ടിവരുന്ന എസ്റ്റിമേറ്റ് കണക്കുകൾ പുറത്ത്, സത്യവാങ്മൂലം സമർപ്പിച്ചത് ഹൈക്കോടതിയിൽ

വെബ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകൾ പുറത്ത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം, തയാറാക്കിയിരിക്കുന്ന കണക്കുകളിൽ തുക പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരിൽ ഒരാളുടെ മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ, ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപ എന്നിങ്ങനെയാണ് രേഖയിൽ കാണിച്ചിട്ടുള്ളത്.

വയനാട് ദുരന്തനിവാരണത്തിലും സിപിഎം സർക്കാർ തട്ടിപ്പ് കാണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. അതേസമയം, 90 ദിവസത്തേക്ക് തിരച്ചിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധ്യതയുണ്ടെങ്കിൽ എത്ര ചെലവ് വരും എന്ന എസ്റ്റിമേറ്റ് അടങ്ങിയ മെമ്മോറാണ്ടം ആണിതെന്നാണ് ഔദ്യോഗിക വിശദീകരണം. വയനാട് ദുരന്തത്തിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ, ഉണ്ടായ നഷ്ടങ്ങൾ, ചെലവാകുമെന്ന് കരുതുന്ന തുക, ഉൾപ്പെടെ വിശദവിവരങ്ങൾ അടങ്ങിയതാണ് മെമ്മോറാണ്ടം.

ആകെ 231 മൃതദേഹങ്ങൾ കണ്ടെത്തി എന്നും 128 പേരെ കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം വീതം നഷ്ടപരിഹാരത്തുകയായി ഏകദേശം 14,36,00,000 രൂപയാണ് ചെലവായത്. ഭാവിയിലേക്കായി പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ടൗൺഷിപ് എന്ന ആശയം സർക്കാരിനുണ്ടെങ്കിലും, പരിസ്ഥിതി ലോല പ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാകും അതിന്റെ പ്രവർത്തനങ്ങളെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും