KERALA

വയനാട് ഉരുള്‍പൊട്ടല്‍: തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു, അടയാളമായി ഡിഎന്‍എ നമ്പറുകള്‍

189 മൃതദേഹങ്ങളാണ് ഇന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‌റേഷന്‍ ഭൂമിയില്‍ സംസ്‌കരിച്ചത്

വെബ് ഡെസ്ക്

വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്‌കാരം നടത്തി. ഇന്ന് വൈകിട്ട് പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 189 മൃതദേഹങ്ങളാണ് ഇന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്‌റേഷന്‍ ഭൂമിയില്‍ സംസ്‌കരിച്ചത്. ഇതില്‍ 31 മൃതദേഹങ്ങളും 158 മൃതശരീരഭാഗങ്ങളുമുണ്ട്.

സര്‍വമത പ്രാര്‍ഥനയോടെയാകും എല്ലാ മൃതദേഹങ്ങളുടെയും സംസ്‌കാരം നടക്കുക. സംസ്‌കാരം നടന്നത്. മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ ഒന്നര മണിക്കൂറോളം നീണ്ടു. ഒരു സെന്‌റില്‍ ഏഴു മൃതദേഹങ്ങള്‍ വീതമാണ് സംസ്‌കരിച്ചത്.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇപ്പോള്‍ നമ്പരുകളാണ് നല്‍കിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും നമ്പരുകള്‍ക്ക് പീന്നീട് മേല്‍വിലാസമുണ്ടാകുക. ദുരന്തം നടന്ന് ഏഴ് ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 386ലേക്ക് എത്തി. ചാലിയാറില്‍നിന്ന് ഇന്നലെ 28 മൃതദേഹങ്ങളാണ് ലഭിച്ചത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍