KERALA

'അരിക്കൊമ്പനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിക്കില്ല': പ്രതിഷേധിച്ച് മുതലമട

ദ ഫോർത്ത് - കൊച്ചി

" ജീവനുള്ളിടത്തോളം ആനയെ ഇങ്ങോട്ട് അയക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ആളുകളെ കൊലയ്ക്ക് കൊടുക്കുവാൻ അനുവദിക്കില്ല." മൂന്നാർ ചിന്നക്കനാൽ മേഖലയില്‍ ഭീതി വിതച്ച കാട്ടാന, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയക്കാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബിസുധ പ്രതികരിച്ചു. അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ചേർന്നു. തുടർ സമരപരിപാടികളും പ്രതിഷേധങ്ങളും ആലോചിക്കുന്നതിനായാണ് യോഗം ചേർന്നത്.

ആനശല്യം രൂക്ഷമായ പ്രദേശത്തേക്ക് അരിക്കൊമ്പനെ എത്തിച്ചാൽ അത് വലിയതോതിൽ ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്ക്.

" ഇപ്പോൾ തന്നെ ഇവിടെ ആനശല്യം രൂക്ഷമാണ്. 611 എസ് ടി കുടുംബങ്ങൾ മാത്രമുണ്ട്. 10 കോളനികളിൽ ആദിവാസികൾ മാത്രം താമസിക്കുന്നു. മൂവായിരത്തിലധികം പേർ താമസിക്കുന്ന ജനവാസമേഖലയാണിത്. അവിടേയ്ക്കാണ് അരിക്കൊമ്പനെ പോലൊരു ആനയെ എത്തിക്കുന്നത്. എത്ര ആളുകളെ അത് കൊല്ലുമെന്നറിയില്ലല്ലോ. ഞങ്ങളുടെ ജീവിതം നഷ്ടപ്പെടും." പ്രസിഡന്റ് തുടർന്നു.

പഞ്ചായത്ത് ഭരണ സമിതിചേർന്ന് ഇക്കാര്യത്തിൽ തുടർ തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു. നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്‌ഥലമാണ്‌ പറമ്പിക്കുളം. 3000ത്തിലധികം ജനസംഖ്യയുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് ഇറങ്ങിവന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കിയത്.

കോടതി വിധി വന്നതിന് പിന്നാലെയുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതലമടയിൽ ഹർത്താൽ ആചരിക്കാൻ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. സമരത്തിന് ജനകീയസമിതി രൂപീകരിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?