KERALA

സാമ്പത്തികസംവരണവും ഏക സിവില്‍ കോഡും നടപ്പാക്കണം; സനാതനധര്‍മം സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് യോഗക്ഷേമസഭ

വെബ് ഡെസ്ക്

സനാതനധർമത്തെ സംരക്ഷിക്കുന്ന കക്ഷിക്ക് വോട്ട് ചെയ്യണമെന്ന സർക്കുലർ പുറപ്പെടുവിച്ച് യോഗക്ഷേമസഭ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്, നമ്പൂതിരി സമുദായ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യോഗക്ഷേമസഭ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിച്ച് സനാതനധര്‍മവും ക്ഷേത്രസംസ്‌കാരവും നിലനിര്‍ത്തുന്നവര്‍ക്കായിരിക്കും സഭയുടെ പിന്തുണയെന്നാണ് യോഗക്ഷേമസഭ സംസ്ഥാന നേതൃത്വം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

കാലഹരണപ്പെട്ട സാമുദായിക സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം എന്നീ ആവശ്യങ്ങളും സഭ ഉന്നയിക്കുന്നു. ഹൈന്ദവരുടെ ക്ഷേത്രസംസ്കാരവും സനാതനധർമവും സംരക്ഷിക്കുന്ന മുന്നണിക്ക് വോട്ട് ചെയ്യണമെന്നും സഭ ആവശ്യപ്പെടുന്നു.

വ്യക്തിപരമായി ആരെയും പരാജയപ്പെടുത്തുകയെന്നത് സഭയുടെ നയമല്ലെന്നും സമുദായ താല്പര്യം സംരക്ഷിക്കുന്നവരെ വിജയിപ്പിക്കുകയെന്നതാണ് യോഗക്ഷേമസഭ ലക്ഷ്യം വെക്കുന്നതെന്നും സർക്കുലർ പറയുന്നു.

കേരളത്തിലെ നമ്പൂതിരിമാരുടെ സംഘടനയായ യോഗക്ഷേമസഭ ആദ്യമായാണ് ഒരു രാഷ്ട്രീയ നിലപാട് പറയുന്നത്. കേരളത്തിന്റെ ജനസംഖ്യയുടെ 7-8 ശതമാനം മാത്രം വരുന്ന തങ്ങൾക്കു ന്യുനപക്ഷപദവി നൽകണമെന്നും തങ്ങളുടെ സമുദായത്തിൽ പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം നൽകണമെന്നും ആവശ്യപ്പെട്ട് 2015ൽ യോഗക്ഷേമ സഭ രംഗത്തെത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും