KERALA

വിവാഹ വസ്ത്രം ഭംഗിയായി ഡിസൈന്‍ ചെയ്ത് നല്‍കിയില്ല, ബുട്ടീക്ക് ഉടമ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കോടതി

നിയമകാര്യ ലേഖിക

ഉപഭോക്താവ് നിര്‍ദേശിച്ച തുണിത്തരം ഉപയോഗിച്ച് വിവാഹ വസ്ത്രം ഭംഗിയായി ഡിസൈന്‍ ചെയ്ത് നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ബുട്ടീക്ക് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. പിഴത്തുക സഹിതം നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

ആലപ്പുഴ പുത്തന്‍കാവ് സ്വദേശി മേഘ സാറ വര്‍ഗീസ്, കൊച്ചിയിലെ D'Aisle Bridals എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി. 'വിവാഹം പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍പോലും ഉപഭോക്താവ് എന്ന നിലയില്‍ കബളിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന്' കോടതി അഭിപ്രായപ്പെട്ടു.

അഡ്വാന്‍സായി കൈപ്പറ്റിയ 23,500 രൂപയും നഷ്ടപരിഹാരമായി 10000 രൂപ ഉള്‍പ്പെടെ 33500 രൂപ 30 ദിവസത്തിനകം സ്ഥാപന ഉടമ ഉപഭോക്താവിന് നല്‍കാനാണ് ഉത്തരവ്. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും