സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഓണം പ്രമാണിച്ച് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്.
60 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാംവാരം ആരംഭിച്ച് ഓഗസ്റ്റ് 23നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ വിതരണത്തിന് പിന്നാലെ ഓണ വിപണി കൂടി സജീവമാകുന്നതോടെ കൂടുതല്‍ പണം വിപണിയിലേക്കെത്തും. ഓണക്കാലത്തെ വിപണി മൂല്യം ഉള്‍പ്പെടെ കണക്കാക്കിയാണ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം.