പ്രൊസറേറ്റിയം റോജർ വംശത്തില്‍ പെട്ട ഉറുമ്പ് 
KERALA

പശ്ചിമഘട്ടത്തിൽ പുതിയ മൂന്ന് ഉറുമ്പിനങ്ങള്‍

പുതിയ ഇനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളെന്ന് ​ഗവേഷകർ

വെബ് ഡെസ്ക്

ലോകത്തിലെ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിൽ നിന്നും മൂന്ന് പുതിയ ഉറുമ്പിനങ്ങളെ കണ്ടെത്തി. പ്രൊസറേറ്റിയം റോജർ 1863, സാസ്ഫിങ്ക്റ്റസ് വീലർ 1918, വോളൻഹോവിയ മായർ 1865 എന്നീ വംശത്തിന്റെ ഉപവർ​ഗത്തിൽ പെട്ട ഉറുമ്പുകളെയാണ് കണ്ടെത്തിയത്.

പേപ്പാറ വന്യജീവി സങ്കേതത്തിലെ പെരിയാർ കടുവാ സങ്കേതം, പൊന്മുടി കുന്നുകൾ, ബോണക്കാട് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പശ്ചിമഘട്ടത്തിൽ പുതിയ ഉറുമ്പുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

സാസ്ഫിങ്ക്റ്റസ് വീലർ വംശത്തില്‍ പെട്ട പുതിയ ഇനം ഉറുമ്പ്

ലോകത്ത് പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന പ്രാദേശിക ഗണങ്ങളില്‍പ്പെട്ട ഇവ, കേരളത്തിലെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിലെ മൈക്രോ കാലാവസ്ഥയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ്. ഇത്തരം വംശങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളാണെന്ന് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്) ആന്റ് റിസർച്ച് ഗ്രൂപ്പിലെ ഗവേഷകരായ കലേഷ് സദാശിവനും മനോജ് കൃപാകരനും ചൂണ്ടിക്കാട്ടുന്നു.

വോളൻഹോവിയ മായർ വംശത്തില്‍ പെട്ട ഉറുമ്പ്

ഇന്ത്യയിൽ പ്രൊസറേറ്റിയത്തിന്റെയും സാസ്ഫിങ്ക്റ്റസ് വീലർറിന്റെയും, പശ്ചിമഘട്ടത്തിൽ നിന്നുള്ള വോളൻഹോവിയെയും ആദ്യമായാണ് തിരിച്ചറിയുന്നത്. സാസ്ഫിം​ഗ്റ്റസിന് അനുയോജ്യമായ ആവാസവ്യവസ്ഥിതി കണ്ടുവരുന്നത് പടിഞ്ഞാറൻ ആഫ്രിക്കയും കിഴക്കൻ തായ്ലന്റിലുമാണ്. തായ്ലന്റില്‍ ഈ വംശത്തില്‍പ്പെട്ട ഒരിനത്തെ മാത്രമാണ് കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ പ്രദേശത്ത് നിന്നാണ് ഈ ഇനങ്ങളെ കൂടുലായി കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യൻ മേഖലയിൽ ഹിമാലയം, ബർമ്മ, തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്തോ-മലയൻ പ്രദേശം, ബംഗാൾ ഉൾക്കടലിലെ അനുബന്ധ ദ്വീപുകൾ എന്നിവിടങ്ങളിലാണ് വോളൻഹോവിയ വംശത്തെ കൂടുതലായും കണ്ടുവരുന്നത്.

ജൈവവൈവിധ്യങ്ങളിൽ നടത്തുന്ന ഗവേഷണങ്ങളും നിർണായകമായ അവലോകനങ്ങളും അടങ്ങുന്ന പ്രസിദ്ധീകരണമായ 'ജേണൽ ഓഫ് ത്രെറ്റന്റ് ടാക്സയിൽ' പുതിയ ഉറുമ്പിനങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു