KERALA

'ഇതൊക്കെ ഒരു കാരണമാണോ'; ഭാര്യക്ക് പാചകമറിയില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

യുവാവിന്റെ ആരോപണങ്ങള്‍ വിവാഹമോചനത്തിനുള്ള കാരണങ്ങളായി കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളി

നിയമകാര്യ ലേഖിക

ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയി ഹൈക്കോടതിയുടെ പരാമര്‍ശം. യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബസുക്കൾക്ക് മുന്നിൽ വെച്ച് ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തന്നില്‍ നിന്ന് അകലം പാലിച്ചിരുന്നതുമായി യുവാവ് ആരോപിക്കുന്നു

2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ആദ്യ യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും താമസിച്ചിരുന്നത്. ബസുക്കൾക്ക് മുന്നിൽ വെച്ച് ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തന്നില്‍ നിന്ന് അകലം പാലിച്ചിരുന്നതുമായി യുവാവ് ആരോപിക്കുന്നു. 2013ല്‍ വിടുവിട്ടിറങ്ങിയ യുവതി പോലീസിനും മജിസ്ട്രേറ്റിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു.

ജോലി ചെയ്ത കമ്പനി ഉടമയുമായി സംസാരിച്ച് ജോലി നഷ്ടപെടുത്താൻ യുവതി ശ്രമിച്ചതായും യുവാവ് ആരോപിച്ചു. എന്നാൽ യുവാവുമെൊത്ത് തുടര്‍ന്ന് ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടിയാണ് കമ്പനി ഉടമയുടെ ഇടപെടല്‍ തേടിയാണ് സമീപിച്ചതെന്നും യുവതി കോടതിയില്‍ മറുപടി നല്‍കി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍