KERALA

പത്തനംതിട്ടയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം; മന്ത്രവാദിനി കസ്റ്റഡിയില്‍

കേന്ദ്രത്തിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് നടത്തിപ്പുകാരിയെ കസ്റ്റഡിയിലെടുത്തത്

വെബ് ഡെസ്ക്

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം നടത്തിയ സ്ത്രീ പോലീസ് കസ്റ്റഡിയില്‍. വാസന്തി മഠത്തിന്റെ ഉടമ ശോഭനയാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം മന്ത്രിവാദത്തിന് ഉപയോഗിച്ചെന്നാണ് പരാതി. കേന്ദ്രത്തിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് നടത്തിപ്പുകാരിയെ കസ്റ്റഡിയിലെടുത്തത്.

മന്ത്രവാദം നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ഇവിടെ വര്‍ഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നുവെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരാതി ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ