ജയന്തി 
KERALA

ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍

കോയമ്പത്തൂര്‍ തൊണ്ടാമുത്തൂര്‍ സ്വദേശി ജയന്തിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

വെബ് ഡെസ്ക്

കോഴിക്കോട് ബാലുശ്ശേരിയിലെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹ പരിശീലകയെ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ തൊണ്ടാമുത്തൂര്‍ സ്വദേശി ജയന്തി (27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷാ സ്‌കൂളില്‍ ഒന്നരവര്‍ഷമായി സഹപരിശീലകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജയന്തി. ബാലുശ്ശേരി പൊലീസ് അസ്വഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് കോച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒന്നരവര്‍ഷം മുമ്പാണ് ജയന്തി ഇവിടെ കോച്ചായി എത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളയാളാണ് ജയന്തി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് കായിക വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ