KERALA

'സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചെന്ന മറ്റൊരു സ്ത്രീയുടെ പരാതി', ഐപിസി 354 എ പ്രകാരം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ഗാര്‍ഹിക പീഡന പരാതി പ്രകാരമുള്ള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമീപിക്കപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ സുപ്രധാന നിരീക്ഷണം

വെബ് ഡെസ്ക്

ലൈംഗിക പീഡന പരാതികളില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്ക് എതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 354 എ പ്രകാരം നടപടിക്ക് സാധിക്കില്ലെന്ന് കേരള ഹൈക്കോടതി. ഗാര്‍ഹിക പീഡന പരാതി പ്രകാരമുള്ള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമീപിക്കപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ സുപ്രധാന നിരീക്ഷണം.

354 എ വകുപ്പ് പുരുഷന്‍മാര്‍ക്ക് മേല്‍ മാത്രമാണ് ചുമത്താന്‍ കഴിയുക എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്

ഭര്‍ത്താവിനും കുടുംബത്തിനും ഏതിരെ യുവതി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവിന്റെ സഹോദരിക്ക് എതിരെ ആയിരുന്നു ഐപിസി 354 എ വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 354 എ വകുപ്പ് പുരുഷന്‍മാര്‍ക്ക് മേല്‍ മാത്രമാണ് ചുമത്താന്‍ കഴിയുക എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

ഐപിസി സെക്ഷന്‍ 354 എ (1)(2)(3) വകുപ്പുകളില്‍ 354 എ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം നടത്തുന്ന 'ഏതൊരു വ്യക്തി' എന്നല്ല 'ഏതെങ്കിലും പുരുഷന്‍' എന്നാണ് സ്ഥാപിക്കുന്നത്. വ്യക്തി എന്നതിന് പകരം പുരുഷന്‍ എന്ന് അടിവരയിട്ട് പറയുമ്പോള്‍ സ്ത്രീ ഈ വകുപ്പുകള്‍ പ്രകാരം നിയമ നടപടിക്ക് വിധേയനാക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡന പരാതി കോടതി ഭാഗികമായ റദ്ദാക്കി.

സ്ത്രീധനമായി പണവും ഫ്ളാറ്റും വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചെന്നും റൂമില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടെന്നുമായിരുന്നു പരാതി. കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനുമാണ്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും. സഹോദന തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി