മുസ്ലീംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന ഭാരവാഹികളില്‍ വനിതകള്‍ ഇടംപിടിച്ചു. സംഘടനയ്ക്ക് അകത്തെ വിഭാഗിയതയെത്തുടര്‍ന്ന് ചില സംസ്ഥാന ഭാരവാഹികള്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.
എംഎസ്എഫിന്റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്‍റും ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലുള്ള ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. തൊഹാനി കെ എന്നിവരാണ് സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയ പുതുമുഖങ്ങള്‍. മുന്‍ ഹരിത നേത്യത്വം ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പിന്തുണച്ചവരാണ് പുതുതായി നേത്യത്വത്തില്‍ എത്തിയ എല്ലാവരും.
മുന്‍ ഹരിത നേത്യത്വം ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പിന്തുണച്ചവരാണ് പുതുതായി നേത്യത്വത്തില്‍ എത്തിയവര്‍
വനിതകളെ യൂത്ത് ലീഗിലും, എംഎസ്എഫിലും ഭാരവാഹികളാക്കാന്‍ മുസ്ലീംലീഗ് നേത്യത്വം നേരത്തെ തീരുമാനം എടുത്തിരുന്നു. അത് നടപ്പിലാക്കുകയാണ് എംഎസ്എഫ് നേത്യത്വം ചെയ്തത്. ലീഗ് നേത്യത്വത്തിന് താത്പര്യമുള്ളവരാണ് പുതിയ പുതിയ ഭാരവാഹികള്‍. എംഎസ്എഫ് ഭാരവാഹി ആയെങ്കിലും ഹരിതയുടെ നേത്യത്വത്തിലും ആയിഷയും, റുമൈസയും, തൊഹാനിയും തുടരും.
നേരത്തെ അഡ്വ. ഫാത്തിമ തഹ്ലിയ എംഎസ്എഫ് ദേശീയ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റാക്കിയിരുന്നു. പുതിയ മെമ്പര്‍ഷിപ്പ് അനുസരിച്ച് കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോള്‍ പ്രാദേശിക കമ്മിറ്റികളിലും എംഎസ്എഫ് പെണ്‍കുട്ടികളെ ഭാരവാഹികളാക്കിയിരുന്നു. വിവിധ കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളിലെ എംഎസ്എഫ് നേത്യത്വത്തിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വനിതകള്‍ക്ക് ഇടം ലഭിച്ചിരുന്നു.