KERALA

കൂടെപ്പോകാൻ താൽപ്പര്യമില്ലെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

പെൺസുഹൃത്ത് രക്ഷിതാക്കൾക്കൊപ്പം പോകണമെന്ന് അറിയിച്ചതിനെത്തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

വെബ് ഡെസ്ക്

ഹേബിയസ് കോർപസ് ഹർജിയുടെ ഭാഗമായി ഹാജരായ യുവാവ് ഹൈക്കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്യശൂർ സ്വദേശി വിഷ്ണവുവാണ് ജസ്റ്റിസ് അനുശിവരാമൻ്റെ ചേംബറിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പെൺസുഹൃത്ത് രക്ഷിതാക്കൾക്കൊപ്പം പോകണമെന്നറിയിച്ചതിനെത്തുടർന്നായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. കത്തി ഉപയോഗിച്ച് കൈ ഞെരമ്പ് മുറിക്കുകയായിരുന്നു. യുവാവിനെ ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ നില ഗുരുതരമല്ല.

എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് വിദ്യാർഥിനിയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 14 മുതലാണ് വിദ്യാർഥിനിയെ കാണാതായത്. പെൺകുട്ടി വിവാഹിതനും കുട്ടിയുമുള്ള വിഷ്ണുവിനൊപ്പം പോയതാണെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

യുവതിയെ ഹാ‍ജരാക്കാൻ കോടതി മാള പോലീസിന് നിർദേശം നൽകിയിരുന്നു. ഇന്ന് ഹാജരാക്കിയപ്പോൾ വിഷ്ണുവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ഇത് കേട്ടതിനുപിന്നാലെ പുറത്തിറങ്ങിയ യുവാവ് കോടതി വരാന്തയിൽവച്ച് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈ ഞെരമ്പ് മുറിക്കുകയായിരുന്നു.

പെണ്‍കുട്ടിക്കും മാതാപിതാക്കൾക്കും പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ