KERALA

38ലക്ഷം രൂപ ചെലവിൽ ഒന്നേ മുക്കാൽ വര്‍ഷം സ്റ്റാർ ഹോട്ടലിൽ; ചിന്ത ജെറോമിനെതിരെ ഇഡിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

ചിന്താ ജെറോമിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലൻസിനും ഇഡിക്കും പരാതി നൽകി

ദ ഫോർത്ത് - തിരുവനന്തപുരം

ഉയര്‍ന്ന ശമ്പളവും പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പിന്നാലെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വീണ്ടും വിവാദം. ചിന്താ ജെറോമിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലൻസിനും ഇഡിക്കും പരാതി നൽകി. കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ 38 ലക്ഷം രൂപ ചെലവിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേ മുക്കാൽ വര്‍ഷം താമസിച്ചെന്നാണ് പരാതി. എന്നാല്‍ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് താമസിച്ചതെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

8500 ശരാശരി ദിവസ വാടക വരുന്ന അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്. ഈ കണക്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത ഈ സ്ഥാപനത്തിന് നല്‍കേണ്ടി വരും.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്‌മെന്റിലായിരുന്നു ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. 8500 ശരാശരി ദിവസ വാടക വരുന്ന അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്. ഈ കണക്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത ഈ സ്ഥാപനത്തിന് നല്‍കേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

മാസം ഇരുപതിനായിരം രൂപയാണ് വാടകയായി നല്‍കിയതെന്നും ചികിത്സയ്ക്ക് ശേഷം മാസങ്ങൾക്ക് മുൻപ് സ്വന്തം വീട്ടിലേക്ക് താമസം മാറിയെന്നും ചിന്ത

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നല്‍കിയത്. അതേസമയം ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നാണ് ചിന്തയുടെ പ്രതികരണം. അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചത്. മാസം ഇരുപതിനായിരം രൂപയാണ് വാടകയായി നല്‍കിയതെന്നും ചികിത്സയ്ക്ക് ശേഷം മാസങ്ങൾക്ക് മുൻപ് സ്വന്തം വീട്ടിലേക്ക് താമസം മാറിയെന്നും ചിന്ത പറഞ്ഞു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം