KERALA

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പ്രമേയം പാസാക്കി സംസ്ഥാന കമ്മിറ്റി

തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന് ദേശീയ നേത്യത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്

ദ ഫോർത്ത് - തിരുവനന്തപുരം

സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി. പുതുപള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുകയുമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തോട് തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്. സംസ്ഥാന കമ്മിറ്റി യോഗം തുടരുകയാണ്. അതേസമയം സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ ഇന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതി നീക്കിയത്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനാ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണെന്നു ചൂണ്ടിക്കാട്ടി സ്ഥാനാര്‍ഥ ഷഹബാസ് വടേരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചതോടെയാണ് സ്‌റ്റേ നീക്കിയത്.

വോട്ടര്‍ പട്ടികയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്നായിരുന്നു ഷഹബാസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജി സ്വീകരിച്ച മുന്‍സിഫ് കോടതി തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഭരണഘടന ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോണ്‍ഗ്രസ് ഹാജരാക്കിയത്്. ഇതിനു പിന്നാലെ പരാതിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ