KERALA

യൂട്യൂബർ 'തൊപ്പി' പോലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്ക്

തെറിപ്പാട്ടും ആക്ഷേപങ്ങളുമുന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് വച്ച് വളഞ്ചേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതു സ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് കേസ്.

പോലീസെത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിഹാൽതന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പോലീസ് കസ്റ്റഡിയലെടുത്തു. അശ്ലീലപദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങൾ ചുമത്തി നിഹാലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

ഇക്കഴിഞ്ഞ 17ന് വളാഞ്ചേരിയില്‍ ജെന്‍സ് ഷോപ്പ് ഉദ്ഘാടനവും അവിടെ തൊപ്പി പാടിയ അശ്ലീല പാട്ടും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം പരിപാടിക്ക് എത്തിയതുകാരണം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടു. പരിപാടിയില്‍ തൊപ്പി പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറുകളോളം ഗാതഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോകളും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.

ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ക്ക് 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് പ്രേക്ഷകരായുള്ളത്. സഭ്യമല്ലാത്തതും ടോക്സിക്കും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളുമുള്ള ഉള്ളടക്കങ്ങളാണ് തൊപ്പി അവതരിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?