അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വത്തിക്കാനിലെ സഭാ കോടതി. ഇടപാടില്‍ കര്‍ദിനാള്‍ വ്യക്തിപരമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും സഭാകോടതി കണ്ടെത്തി. സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അഭിസംബോധന ചെയ്തു പുറപ്പെടുവിച്ച ഉത്തരവില്‍ സഭയുടെ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലെയും ദേവികുളത്തെയും ഭൂമി വില്‍ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഈ ഭൂമികള്‍ വില്‍ക്കുന്നതിന്റെ പൂര്‍ണ സ്വാതന്ത്ര്യം അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വില്‍പ്പനയെ എതിര്‍ക്കുന്നവര്‍ക്കെതിരേ കാനോനിക നിയമപ്രകാരം നടപടിയെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്. ഇതോടെ രൂപതയില്‍ വിമതസ്വരം ഉയര്‍ത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് സാധിക്കും.
നേരത്തെ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി സുപ്രീം കോടതിയെ സമഏപിച്ചിരുന്നു. ആലഞ്ചേരിക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. എന്നാല്‍ കര്‍ദിനാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ സഭാകോടതിയില്‍ നിന്നു ലഭിച്ച അനുകൂല വിധി ആലഞ്ചേരിക്ക് ആശ്വാസമായി.