റോഡുകളിലെ സീബ്രാലൈനിലുണ്ടാകുന്ന അപകടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്കാണെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ അപകടത്തില്‍പെടുന്നവരെ കുറ്റാരോപിതനാക്കുന്നത് ദയനീയമാണ്. സീബ്രാലൈനുകളിലെ അപകടങ്ങള്‍ ഡ്രൈവറുടെ അശ്രദ്ധയായി കണക്കാക്കേണ്ടി വരും. പോലിസ് വാഹനമിടിച്ച് അധ്യാപിക മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.