സംഗീതജ്ഞയും കലാഗവേഷകയുമായ ലീല ഓംചേരി അന്തരിച്ചു. 95 വയസായിരുന്നു. സംഗീത മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
മലയാളികളായ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളാണ്. കന്യാകുമാരിയിലെ ആദ്യകാല സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ വിമന്‍സ് കോളേജില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ ബിരുദം നേടിയ ലീല ഓംചേരി പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ മറ്റൊരു ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സംഗീതത്തില്‍
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ 1928ലാണ് ജനനം. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനിസംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എംഎ., പിഎച്ച്‌ഡിയും നേടി. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു. പ്രശസ്ത നാടകകൃത്തായ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭർത്താവ്.