Lok Sabha Election 2024

Exit Poll 2024| ബിജെപിക്ക് മൂന്നാമൂഴം പ്രവചിച്ച് എക്സിറ്റ് പോളുകള്‍; 150 കടക്കാതെ ഇന്ത്യ സഖ്യം

ഇതുവരെ പുറത്തുവന്ന എല്ലാ സർവേകളിലും ബിജെപി 350ൽ അധികം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം

വെബ് ഡെസ്ക്

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്സ്, റിപ്പബ്ലിക്ക് ടി വി - പിമാർക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്കർ, സി വോട്ടർ, ന്യൂസ് നേഷന്‍ എന്നിവയുടെ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് സർവേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് നില 150ല്‍ താഴെയായിരിക്കും. ദൈനിക് ഭാസ്കർ മാത്രമാണ് ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് പ്രവർചിച്ചിരിക്കുന്നത്.

ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ

  • എൻഡിഎ - 361-401

  • ഇന്ത്യ - 131 - 166

  • മറ്റുള്ളവർ - 0 - 6

സി വോട്ടർ

  • എൻഡിഎ - 352-383

  • ഇന്ത്യ - 118-133

  • മറ്റുള്ളവർ - 43-48

ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്സ്

  • ബിജെപി - 371

  • ഇന്ത്യ - 125

  • മറ്റുള്ളവർ 47

റിപ്പബ്ലിക്ക് ടി വി - പിമാർക്യു

  • ബിജെപി - 359

  • ഇന്ത്യ - 154

  • മറ്റുള്ളവർ - 30

റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്

  • ബിജെപി - 353-368

  • ഇന്ത്യ - 118 - 133

  • മറ്റുള്ളവർ - 43-48

ജന്‍ കി ബാത്ത്

  • എന്‍ഡിഎ- 362-392

  • ഇന്ത്യ- 141-161

  • മറ്റുള്ളവര്‍- 10-20

എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്

  • എന്‍ഡിഎ - 361

  • ഇന്ത്യ - 145

  • മറ്റുള്ളവർ - 37

ദൈനിക് ഭാസ്കർ

  • എന്‍ഡിഎ - 281-350

  • ഇന്ത്യ - 145-201

  • മറ്റുള്ളവർ - 33-49

ന്യൂസ് നേഷന്‍

  • എന്‍ഡിഎ - 342-378

  • ഇന്ത്യ - 153-169

  • മറ്റുള്ളവർ - 21-23

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം