Lok Sabha Election 2024

യുസിസിയും സിഎഎയും പരാമർശിക്കാതെ കോണ്‍ഗ്രസ് പ്രകടന പത്രിക; ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്നും വാഗ്ദാനം

വെബ് ഡെസ്ക്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ജാതി സെന്‍സസ്, ജമ്മു കശ്മീരിന് സംസ്ഥാന പദവി, അഗ്നിപഥ് പദ്ധതിയുടെ റദ്ദാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ് എന്നിവയില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് പത്രികയിലൂടെ സാധിച്ചിട്ടില്ല. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസേദരി ന്യായ് തുടങ്ങി അഞ്ച് സുപ്രധാന ഉറപ്പുകളാണ് പത്രികയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, രാഹുല്‍, ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചേർന്നാണ് പത്രിക അവതരിപ്പിച്ചത്.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലുള്ള 30 ലക്ഷത്തോളം ഒഴിവുകള്‍ നികത്തും. ദേശീയ തലത്തില്‍ പ്രതിദിന മിനിമം വേതനം 400 രൂപയാക്കി ഉയർത്തും. ആരോഗ്യ സംരക്ഷണത്തിനായി രാജസ്ഥാന്‍ മോഡല്‍ പണരഹിത ഇന്‍ഷുറന്‍സ്. 25 ലക്ഷം രൂപവരെയാണ് പരിധി. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാർശ പ്രകാരം എല്ലാ വർഷവും സർക്കാർ പ്രഖ്യാപിക്കുന്ന എംഎസ്‌പിക്ക് നിയമപരമായ ഉറപ്പ് നല്‍കും. എല്ലാ പൗരന്മാരെയും പോലെ ന്യൂനപക്ഷങ്ങള്‍ക്കും വസ്ത്രം, ഭക്ഷണം, ഭാഷ, വ്യക്തി നിയമങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ടെന്ന് ഉറപ്പാക്കും. വ്യക്തിനിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് പിന്തുണ നല്‍കും.

ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടപ്പാക്കും. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം 50 ശതമാനമാക്കി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കും. സർക്കാർ പരീക്ഷകള്‍ക്കും ജോലികള്‍ക്കും അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫീസ് ഒഴിവാക്കും. എല്‍ജിബിടിക്യുഐഎ സമൂഹത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുവാദം നല്‍കുന്ന നിയമം കൂടിയാലോചനങ്ങള്‍ക്ക് ശേഷം കൊണ്ടുവരും. മുതിർന്ന പൗരന്മാർ, വിധവകള്‍ തുടങ്ങിയ നിരവധി വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ തുകയിലെ കേന്ദ്ര വിഹിതം വർധിപ്പിക്കും. നിലവില്‍ 200-500 രൂപ എന്ന വിഹിതം 100 ആക്കി ഉയർത്തുമെന്നും പത്രികയില്‍ പറയുന്നു.

കേന്ദ്ര സർക്കാർ ജോലികളില്‍ സ്ത്രീ സംവരണം 50 ശതമാനമാക്കി ഉയർത്തും. കായിക സംഘടനകളുടെ രജിസ്ട്രേഷനുകള്‍ക്കായി നിയമനിർമാണം. സ്വയംഭരണത്തിന് പൂർണ ഉത്തരവാദിത്തം നല്‍കിക്കൊണ്ടായിരിക്കും നിയമനിർമാണം. വിവേചനം, ലൈംഗിക പീഡനം, പക്ഷാപാതം തുടങ്ങിയവയില്‍ നിന്ന് കായിക താരങ്ങള്‍ക്കും അംഗങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കും. 21 വയസില്‍ താഴെയുള്ള വളർന്നുവരുന്ന കായിക താരങ്ങള്‍ക്ക് 10,000 രൂപ പ്രതിമാസ സ്കോളർഷിപ്പ് നല്‍കും. നിർധനരായ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പ്രതിവർഷം ലഭിക്കുന്ന മഹാലക്ഷ്മി പദ്ധതി ആരംഭിക്കും.

ഇവിംഎം സുതാര്യത ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരും. ഭക്ഷണം, വസ്ത്രം, പ്രണയം, വിവാഹം, യാത്ര, രാജ്യത്ത് എവിടെ വേണമെങ്കിലും താമസിക്കാം തുടങ്ങിയ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളില്‍ ഇടപെടില്ല. വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ ഇടപെടുന്ന എല്ലാ നിയമങ്ങളും റദ്ദാക്കും. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ ഭേദഗതി ചെയ്യുമെന്നും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യാജവാർത്ത തടയുന്നതിന് നടപടി സ്വീകരിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും