Lok Sabha Election 2024

'യുഎപിഎ-സിഎഎ, കള്ളപ്പണ നിരോധന നിയമങ്ങള്‍ റദ്ദാക്കും'; പന്ത്രണ്ട് ഇന പ്രകടന പത്രികയുമായി സിപിഎം

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം. കള്ളപ്പണ നിരോധനനിയമവും യുഎപിഎ, സിഎഎ തുടങ്ങിയ നിയമങ്ങളും റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കുമെന്നുമുള്ള കാര്യങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം നിർത്തലാക്കുക, ഗവർണർ നിയമനാധികാരം സംസ്ഥാന സർക്കാരുകൾക്കാക്കുക എന്നിങ്ങനെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ നിലനിക്കുന്ന തർക്കവിഷയങ്ങളിലും നിലപാടെടുക്കുന്നതാണ് പ്രകടനപത്രിക.

പന്ത്രണ്ട് വാഗ്ദാനങ്ങളാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്വവും ജനവിരുദ്ധ നയങ്ങളെയും എടുത്തുപറയുന്ന പ്രകടന പത്രിക രാജ്യത്ത് മതേതരത്വം നിലനിർത്താനും ജനങ്ങൾക്ക് വേണ്ടിയുള്ള നയരൂപീകരണത്തിനും സിപിഎം അത്യന്താപേക്ഷിതമാണെന്നും ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ തൊഴിലില്ലായ്മയെ ലക്ഷ്യം വച്ചുള്ള വാഗ്ദാനങ്ങളും പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം ഇരട്ടിയാക്കണമെന്നും നാഗരിക തൊഴിലുകൾക്ക് നിയമം കൊണ്ടുവരുമെന്നും തൊഴിലില്ലാത്തവർക്ക് അലവൻസ് നൽകുമെന്ന ഉറപ്പും സിപിഎം നൽകുന്നു. സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നടപ്പിലാക്കുമെന്നും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ബജറ്റിൽ പ്രഖ്യാപിച്ച ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തെ എതിർക്കുന്നതാണ് പ്രകടന പത്രികയിലെ ഒരു വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമെ ഫെഡറൽ സംവിധാനം ഊട്ടിയുറപ്പിക്കാൻ ഗവർണറുടെ നിയമനം മുഖ്യമന്ത്രിയാകും ശുപാർശ ചെയ്യുക.

മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളിൽ നിന്നാകും ഗവർണറുടെ നിയമനം. ഒപ്പം കേന്ദ്രം ചുമത്തുന്ന സർചാർജുകളുടെയും സെസുകളുടെയും വിഹിതം ഉൾപ്പെടെ മൊത്തം നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് കൈമാറുന്നതിന് വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നതെന്നും പത്രികയിൽ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ അനുച്ഛേദം 370ന്റെ റദ്ദാക്കൽ പുനസ്ഥാപിക്കുമെന്നും അവിടുത്തെ ജനങ്ങളുടെ ആവകാശങ്ങൾ ഉയർത്തിപിടിക്കുമെന്നും സിപിഎം പ്രതിജ്ഞയെടുക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും