Lok Sabha Election 2024

ഫത്തെസിങ്റാവു ഗെയ്‌ക്വാദ് മുതല്‍ ഗൗതം ഗംഭീ‍ര്‍ വരെ; ക്രീസില്‍നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയവർ

സുനില്‍ ഗവാസ്കറിന്റെ ഓപ്പണിങ് പാർട്ട്ണറായി ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിച്ച ചേതന്‍ ശർമ 1991, 1998 തിരഞ്ഞെടുപ്പുകളില്‍ യുപിയിലെ അംരോഹയില്‍ നിന്നാണ് പാർലമെന്റിലെത്തിയത്

വെബ് ഡെസ്ക്

ഇത്തവണത്തെ ലോക്‌‍സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർഥിയായി മാറിയത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയായി പശ്ചിമ ബംഗാളിലെ ബർഹാംപൂരില്‍ കോണ്ഗ്രസിന്റെ അധീർ രഞ്ജന്‍ ചൗധരിക്കെതിരെയാണ് പത്താന്‍ മത്സരിക്കുന്നത്. എന്നാല്‍ ക്രീസില്‍ നിന്ന് ചുവടുമാറ്റി ലോക്‌സഭാ തിരഞ്ഞെടുപ്പ് പരീക്ഷണത്തിനിറങ്ങുന്ന ആദ്യത്തെ താരമല്ല പത്താന്‍. ഫത്തെസിങ്റാവു ഗെയ്‌ക്വാദ് മുതല്‍ ഗൗതം ഗംഭീ‍ര്‍ വരെ നീളുന്നു ആ പട്ടിക

ഫത്തെസിങ്റാവു ഗെയ്‌ക്വാദ്

ഫത്തെസിങ്റാവു ഗെയ്‌ക്വാദ്

ഫത്തെസിങ്റാവു ഗെയ്‌ക്വാദ് 1946-1958 കാലഘട്ടത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡയെ പ്രതിനിധീകരിച്ചിരുന്നു. 1957, 1962, 1971, 1977 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. വഡോദരയില്‍ നിന്നായിരുന്നു ഫത്തെസിങ്റാവു മത്സരിച്ചത്.

ഡോ വിജയ ആനന്ദ് 'വിസി'

1930കളില്‍ ഇന്ത്യയെ മൂന്ന് ടെസ്റ്റുകളില്‍ നയിച്ചിട്ടുള്ള താരമായിരുന്നു ഡോ വിജയ ആനന്ദ് വിസി. 1962ല്‍ വിശാഖപട്ടണത്ത് നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാർലമെന്റിലെത്തി.

മന്‍സൂർ അലി ഖാന്‍ പട്ടൗഡി

മന്‍സൂർ അലി ഖാന്‍ പട്ടൗഡി

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു മന്‍സൂർ അലി ഖാന്‍ പട്ടൗഡി. 1971ല്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിശാല്‍ ഹരിയാന പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ചത്. 1991ല്‍ ഭോപ്പാലില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല.

ചേതന്‍ ചൗഹാന്‍

സുനില്‍ ഗവാസ്കറിന്റെ ഓപ്പണിങ് പാർട്ട്ണറായി ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിച്ച ചേതന്‍ 1991, 1998 തിരഞ്ഞെടുപ്പുകളില്‍ യുപിയിലെ അംരോഹയില്‍ നിന്നാണ് പാർലമെന്റിലെത്തിയത്. ബിജെപി സ്ഥാനാർഥിയായാണ് മത്സരിച്ചത്. 1996, 1999, 2004 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയും ചെയ്തു.

ചേതന്‍ ചൗഹാന്‍

കീർത്തി ആസാദ്

ബിഹാർ മുന്‍ മുഖ്യമന്ത്രി ഭഗവത് ആസാദിന്റെ മകനായ കീർത്തി ആസാദ് ബിഹാറിലെ ദർഭാങ്ങ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായാണ് 1999ല്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ പരാജയപ്പെട്ടെങ്കിലും 2014ല്‍ മണ്ഡലം തിരിച്ചുപിടിച്ചു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ കീർത്തി അസാദ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങി. ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി.

ചേതന്‍ ശർമ

1987 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടിയ ചേതന്‍ ബി എസ് പി സ്ഥാനാർഥിയായി 2009ല്‍ ഫരീദാബാദില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

റാണി നാര

അസം വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു റാണി നാര ലഖിംപൂരില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തി (1998, 1999, 2009). കോണ്‍ഗ്രസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്.

റാണി നാര

മനോജ് പ്രഭാകർ

മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറായ മനോജ് പ്രഭാകർ 1996ല്‍ സൗത്ത് ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്ദിര കോണ്‍ഗ്രസ് (തിവാരി) സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

നവ്‌ജോത് സിദ്ധു

അമൃത്‌സറില്‍ നിന്ന് 2004, 2007 (ഉപതിരഞ്ഞെടുപ്പ്), 2009 ലോക്‌സഭ തിരഞ്ഞെടുപ്പുകളിലാണ് സിദ്ധു വിജയിച്ചത്. ബിജെപി ടിക്കറ്റിലായിരുന്നു മൂന്ന് തവണയും ലോക്‌സഭയിലെത്തിയത്. 2017ല്‍ കോണ്‍ഗ്രസില്‍ ചേർന്നു.

മുഹമ്മദ് കൈഫ്

ഉത്തർ പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് 2014ലായിരുന്നു മുഹമ്മദ് കൈഫ് മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന കൈഫ് പരാജയപ്പെട്ടു.

മനോജ് പ്രഭാകർ

മുഹമ്മദ് അസറുദീന്‍

മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച അസറുദീന്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മൊറാദാബാദില്‍ നിന്ന് 2009ല്‍ വിജയിച്ചു. എന്നാല്‍ 2014ല്‍ ടോങ്കില്‍ നിന്ന് മത്സരിച്ച അസറുദീന്‍ പരാജയപ്പെടുകയായിരുന്നു.

ഗൗതം ഗംഭീ‍‍ര്‍

2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീ‍‍ര്‍ 2019ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചാണ് പാർലമെന്റിലെത്തിയത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി